Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Canada Malayalees

America

തൃ​ശൂ​ർ ഗ​ഡീ​സ് പി​ക്ക്നി​ക്ക് 2026: സൗ​ഹൃ​ദ​വും ആ​ഘോ​ഷ​വു​മാ​യി കാ​ന​ഡ​യി​ലെ തൃ​ശൂ​ർ​ക്കാ​ർ ഒ​ത്തു​ചേ​ർ​ന്നു

ടോ​റോ​ന്‍റോ: കാ​ന​ഡ​യി​ലെ തൃ​ശൂ​ർ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ തൃ​ശൂ​ർ ഗ​ഡീ​സ് ഇ​ൻ കാ​ന​ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച തൃ​ശൂ​ർ ഗ​ഡീ​സ് പി​ക്ക്നി​ക്ക് 2026 മി​ൽ​ട്ട​ൺ സ്പോ​ർ​ട്സ് സെ​ന്റ​ർ ക​മ്മ്യൂ​ണി​റ്റി പാ​ർ​ക്കി​ൽ ആ​വേ​ശ​പൂ​ർ​വ്വം ന​ട​ന്നു. കാ​ന​ഡ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്ത സം​ഗ​മം സൗ​ഹൃ​ദ​ത്തി​ന്റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും ആ​ഘോ​ഷ​മാ​യി മാ​റി.

2024ൽ ​ആ​രം​ഭി​ച്ച തൃ​ശൂ​ർ ഗ​ഡീ​സി​ന്‍റെ ആ​ദ്യ പി​ക്ക്നി​ക്കി​ന് ല​ഭി​ച്ച മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. ചെ​ണ്ട​മേ​ളം, വ​ടം​വ​ലി, കു​ടും​ബ മ​ത്സ​ര​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഗെ​യി​മു​ക​ൾ, നൃ​ത്തം തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ പി​ക്ക്നി​ക്കി​ന് ആ​വേ​ശം പ​ക​ർ​ന്നു. തൃ​ശൂ​രി​ന്റെ ത​ന​ത് ആ​ഘോ​ഷാ​ന്ത​രീ​ക്ഷം ഓ​ർ​മി​പ്പി​ച്ച ചെ​ണ്ട​മേ​ള​വും വ​ടം​വ​ലി മ​ത്സ​ര​വും പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി.

നാ​ട​ൻ രു​ചി​യും ഗൃ​ഹാ​തു​ര​ത്വ​വും പ​ക​രു​ന്ന വി​ഭ​വ​ങ്ങ​ളോ​ടെ​യു​ള്ള ഭ​ക്ഷ​ണ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. ദി ​ഗ്രാ​ൻ​ഡ് മ​ല​ബാ​ർ മെ​ഗാ സ്പോ​ൺ​സ​റാ​യ​പ്പോ​ൾ മോ​ഹ​ൻ​ദാ​സ് ക​ള​രി​ക്ക​ൽ മ​ണി​ക​ണ്ഠ​ദാ​സ് – Royal LePage Certified Realty, നി​ഷ ദീ​പു – ND Professional Corporation, പ്ര​മോ​ദ് കു​മാ​ർ – RE/MAX Platinum Club Realtor/Broker, ഡോ. ​സാ​ബി​ർ കു​ന്ന​ത്ത് – Village Centre Animal Hospital, The General Contractor എ​ന്നി​വ​ർ സ​പ്പോ​ർ​ട്ടിം​ഗ് പാ​ർ​ട്ണ​ർ​മാ​രാ​യി പി​ന്തു​ണ ന​ൽ​കി. വി​വി​ധ മാ​ധ്യ​മ, റേ​ഡി​യോ, പ്രി​ന്റ്, ടി​ക്ക​റ്റിം​ഗ് പ​ങ്കാ​ളി​ക​ളു​ടെ​യും വോ​ള​ന്റി​യ​ർ​മാ​രു​ടെ​യും സ​ഹ​ക​ര​ണ​വും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് ക​രു​ത്താ​യി.

തൃ​ശൂ​രി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​വും നാ​ടി​ന്‍റെ സ്നേ​ഹ​വും സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും കാ​ന​ഡ​യി​ലെ പു​തി​യ ത​ല​മു​റ​യി​ലേ​ക്കും പ​ക​രു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന തൃ​ശൂ​ർ ഗ​ഡീ​സ്, വ​രും വ​ർ​ഷ​ങ്ങ​ളി​ലും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. “ന​മ്മു​ടെ നാ​ടി​ന്‍റെ സ്നേ​ഹം, ന​മ്മു​ടെ കൂ​ട്ടാ​യ്മ, ന​മ്മു​ടെ സൗ​ഹൃ​ദം” എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച പി​ക്ക്നി​ക്ക് 2026, കാ​ന​ഡ​യി​ലെ തൃ​ശൂ​ർ​ക്കാ​ർ​ക്ക് മ​നോ​ഹ​ര​മാ​യ ഒ​രു കൂ​ട്ടാ​യ്മ​യു​ടെ ഓ​ർ​മ​യാ​യി.

 

Latest News

Corehub Up